ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവബ്ലോഗ് ഇതിനകം 8000 ലധികം പേര്‍ സന്ദര്‍ശിച്ചിരിക്കുന്നു.ബ്ലോഗ് വന്‍ വിജയകരമാക്കിത്തീര്‍ത്ത നിങ്ങളോരോരുത്തര്‍ക്കും മീഡിയ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു,കണ്‍വീനര്‍,എം.വി.ജയദീപ്
അഞ്ച് ദിവസങ്ങൾ നീണ്ടുനിന്ന കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, എല്‍.പി വിഭാഗത്തില്‍ 51 പോയിന്റുമായി എഎൽപിഎസ് തങ്കയവും,യു.പി.വിഭാഗത്തില്‍ 76 പോയിന്റുമായി എയുപിഎസ് ഉദിനൂര്‍ സെന്‍ട്രലും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 144 പോയിന്റുമായി ഉദിനൂർ ജി.എച്ച്.എസ്.എസും,ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 156 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്തും കിരീടം ചൂടി. യു.പി.വിഭാഗം സംസ്കൃതോത്സവത്തിൽ 69 പോയിന്റുമായി ജി.യു.പി.എസ്. നാലിലാംകണ്ടവും,ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റുമായി എംകെഎസ്എച്ച്എസ് കുട്ടമത്തും ജേതാക്കളായി. അറബി എൽപി വിഭാഗത്തിൽ 45 പോയിന്റുമായി എഎൽപിഎസ് തങ്കയവും ,അറബി യു.പി. വിഭാഗത്തിൽ 59 പോയിന്റുമായി സെന്റ് പോൾസ് എയുപിഎസ് തൃക്കരിപ്പൂരും, അറബി ഹൈസ്കൂള്‍ വിഭാഗത്തിൽ 82 പോയിന്റുമായി എംആർവിഎച്ച്എസ് പടന്നയും വിജയികളായി. അഭിനന്ദനങ്ങൾ.       കലോത്സവം വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും നന്ദി..... 

widgets

Wednesday 20 November 2013

കലവറയുടെ അമരത്ത് മാധവന്‍ നമ്പൂതിരി തന്നെ


കലോത്സവ നഗരിയിലെത്തുന്ന ആയിരങ്ങള്‍ക്ക് രുചികരമായ ഭക്ഷണമൊരുക്കുന്നതിന് അമരത്ത് മാധവന്‍ നമ്പൂതിരി തന്നെ. നിരവധി വര്‍ഷക്കാലമായി വിവിധ കലോത്സവങ്ങളിലെ കലവറയുടെ ചുക്കാന്‍ പിടിക്കുന്നത് മാധവന്‍ നമ്പൂതിരിയാണ്. പതിനായിരങ്ങള്‍ക്കാണ് ഇത്തവണ ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവത്തിന് ഭക്ഷണം ഒരുക്കുന്നത്. അഞ്ച്ജിവസവും പായസമുള്‍പ്പെടുയുള്ള രുചികരമായ ഭക്ഷണമാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. സാമ്പാറും കൂട്ടുകറിയും വറവും പുളിശ്ശേരിയുമെല്ലാം നാടന്‍ തനിമയോടെ മാധവന്‍ നമ്പൂതിരി വിളമ്പുമ്പോള്‍ സദ്യയുണ്ട് ഏമ്പക്കവും വിട്ട് ആളുകള്‍ പറയുന്നു;സദ്യ കുശാല്‍!

No comments:

Post a Comment