ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവബ്ലോഗ് ഇതിനകം 8000 ലധികം പേര്‍ സന്ദര്‍ശിച്ചിരിക്കുന്നു.ബ്ലോഗ് വന്‍ വിജയകരമാക്കിത്തീര്‍ത്ത നിങ്ങളോരോരുത്തര്‍ക്കും മീഡിയ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു,കണ്‍വീനര്‍,എം.വി.ജയദീപ്
അഞ്ച് ദിവസങ്ങൾ നീണ്ടുനിന്ന കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, എല്‍.പി വിഭാഗത്തില്‍ 51 പോയിന്റുമായി എഎൽപിഎസ് തങ്കയവും,യു.പി.വിഭാഗത്തില്‍ 76 പോയിന്റുമായി എയുപിഎസ് ഉദിനൂര്‍ സെന്‍ട്രലും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 144 പോയിന്റുമായി ഉദിനൂർ ജി.എച്ച്.എസ്.എസും,ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 156 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്തും കിരീടം ചൂടി. യു.പി.വിഭാഗം സംസ്കൃതോത്സവത്തിൽ 69 പോയിന്റുമായി ജി.യു.പി.എസ്. നാലിലാംകണ്ടവും,ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റുമായി എംകെഎസ്എച്ച്എസ് കുട്ടമത്തും ജേതാക്കളായി. അറബി എൽപി വിഭാഗത്തിൽ 45 പോയിന്റുമായി എഎൽപിഎസ് തങ്കയവും ,അറബി യു.പി. വിഭാഗത്തിൽ 59 പോയിന്റുമായി സെന്റ് പോൾസ് എയുപിഎസ് തൃക്കരിപ്പൂരും, അറബി ഹൈസ്കൂള്‍ വിഭാഗത്തിൽ 82 പോയിന്റുമായി എംആർവിഎച്ച്എസ് പടന്നയും വിജയികളായി. അഭിനന്ദനങ്ങൾ.       കലോത്സവം വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും നന്ദി..... 

widgets

Thursday 21 November 2013

ചെറുവത്തൂര്‍ ഉപജില്ല കലോത്സവത്തിന് സമാപനം


ചെറുവത്തൂര്‍ :  നാട്യ ഭാവ വിസ്മയങ്ങള്‍ ഇതള്‍വിരിഞ്ഞ വേദികള്‍ മൂകമായി. അഞ്ച് ദിവസങ്ങളിലായി കുട്ടമത്ത് ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നുവന്ന ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവത്തിന് സമാപനം. താളമേളങ്ങളും ചടുലചുവടുകളും കൊണ്ട് സമ്പന്നമായ ഉപജില്ലാ കലോത്സവം സംഘാടന മികവിലും ശ്രദ്ധേയമായി. കാര്യമായ പരാതികള്‍ക്ക് ഇടനല്‍കാതെയാണ് കലോത്സവം സമാപിക്കുന്നത്. മത്സരങ്ങളുടെ ക്രമീകരണവും സ്‌കൂളുകള്‍ക്കുള്ള മതിയായ സൗകര്യവും ഒരുക്കി മേള വിജയിപ്പിക്കുന്നതിന് സംഘാടകര്‍ അഹോരാത്രം കര്‍മ്മനിരതരായിരുന്നു. സമാപന സമ്മേളനം പി.കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി ശ്യാമളാദേവി കലോത്സവ വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ടി.നാരായണന്‍ , ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജനാര്‍ദ്ദനന്‍ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി പ്രകാശ് കുമാര്‍, മദര്‍ പിടിഎ പ്രസിഡന്റ് പി.രജനി, ഇ.പി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ അടുത്തവര്‍ഷത്തെ ഉപജില്ലാ കലോത്സവം നടക്കുന്ന ഉദിനൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് പതാക കൈമാറി. ഉദിനൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി.പി കരുണാകരന്‍ പതാക ഏറ്റുവാങ്ങി. സംഘാടക സമിതി കണ്‍വീനര്‍ പി.രാമപ്പ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.കെ വിജയകുമാര്‍ നന്ദിയും പറഞ്ഞു.



No comments:

Post a Comment