ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവബ്ലോഗ് ഇതിനകം 8000 ലധികം പേര്‍ സന്ദര്‍ശിച്ചിരിക്കുന്നു.ബ്ലോഗ് വന്‍ വിജയകരമാക്കിത്തീര്‍ത്ത നിങ്ങളോരോരുത്തര്‍ക്കും മീഡിയ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു,കണ്‍വീനര്‍,എം.വി.ജയദീപ്
അഞ്ച് ദിവസങ്ങൾ നീണ്ടുനിന്ന കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, എല്‍.പി വിഭാഗത്തില്‍ 51 പോയിന്റുമായി എഎൽപിഎസ് തങ്കയവും,യു.പി.വിഭാഗത്തില്‍ 76 പോയിന്റുമായി എയുപിഎസ് ഉദിനൂര്‍ സെന്‍ട്രലും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 144 പോയിന്റുമായി ഉദിനൂർ ജി.എച്ച്.എസ്.എസും,ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 156 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്തും കിരീടം ചൂടി. യു.പി.വിഭാഗം സംസ്കൃതോത്സവത്തിൽ 69 പോയിന്റുമായി ജി.യു.പി.എസ്. നാലിലാംകണ്ടവും,ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റുമായി എംകെഎസ്എച്ച്എസ് കുട്ടമത്തും ജേതാക്കളായി. അറബി എൽപി വിഭാഗത്തിൽ 45 പോയിന്റുമായി എഎൽപിഎസ് തങ്കയവും ,അറബി യു.പി. വിഭാഗത്തിൽ 59 പോയിന്റുമായി സെന്റ് പോൾസ് എയുപിഎസ് തൃക്കരിപ്പൂരും, അറബി ഹൈസ്കൂള്‍ വിഭാഗത്തിൽ 82 പോയിന്റുമായി എംആർവിഎച്ച്എസ് പടന്നയും വിജയികളായി. അഭിനന്ദനങ്ങൾ.       കലോത്സവം വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും നന്ദി..... 

widgets

Thursday 21 November 2013

ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവം; ബ്ലോഗ് ശ്രദ്ധേയമാകുന്നു



ചെറുവത്തൂര്‍ :  കുട്ടമത്ത് ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നവരുന്ന ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവത്തിന്റെ ബ്ലോഗ് ശ്രദ്ധേയമാകുന്നു. കലോത്സവ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം തന്നെ ബ്ലോഗിലൂടെ അറിയാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രധാനവേദികളിലെ മത്സരങ്ങളെല്ലാം തത്സമം ബ്ലോഗിലൂടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഇതുകൂടാതെ കലോത്സവ വാര്‍ത്തകളും ചിത്രങ്ങളും ബ്ലോഗ് വഴി ജനങ്ങളിലെത്തിക്കുന്നുണ്ട്. അയ്യായിരത്തി അഞ്ഞൂറിലേറെ പേരാണ് ഇതിനോടകം www.kalolsavamcheruvathur.blogspot.inഎന്ന
ബ്ലോഗ് സന്ദര്‍ശിച്ചത്. ഫേസ്ബുക്ക് വഴിയും ബ്ലോഗിലെ വിശേഷങ്ങള്‍ അറിയുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കലോത്സവ നഗരിയിലെത്തിയ കെ.കുഞ്ഞിരാമന്‍ എംഎല്‍എയും സഹപ്രവര്‍ത്തകരും വാര്‍ത്താ വിശേഷങ്ങള്‍ക്കുവേണ്ടി ബ്ലോഗ് സന്ദര്‍ശിക്കുകയും ചെയ്തു. സോഷ്യല്‍നെറ്റ്‌വര്‍ക്ക് മാധ്യമങ്ങള്‍വഴിയുള്ള പ്രചരണങ്ങള്‍ കലോത്സവത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.  മീഡിയ കമ്മിറ്റി കണ്‍വീനര്‍ എം.വി ജയദീപ്, ചന്തേര ബിആര്‍സി ട്രെയ്‌നര്‍ മഹേഷ് കുമാര്‍, അധ്യാപകരായ രാഹുല്‍ ഉദിനൂര്‍, വിനയന്‍ പിലിക്കോട്, വെബ്ഡിസൈനര്‍ വിജേഷ് ചന്തേര എന്നിവരാണ് ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. കഴിഞ്ഞവര്‍ഷം കയ്യൂരില്‍ നടന്ന ജില്ലാ കലോത്സവത്തിന് ബ്ലോഗ് വഴി മത്സരഫലങ്ങള്‍ അറിയിച്ചിരുന്നെങ്കിലും ഉപജില്ലാ കലോത്സവത്തിന് ഇത് ആദ്യമായാണ് ബ്ലോഗ് സൗകര്യം പ്രയോജനപ്പെടുത്തുന്നത്. വിദേശരാജ്യങ്ങളിലുള്ളവര്‍പോലും കലോത്സവ ബ്ലോഗിന്റെ സന്ദര്‍ശന പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ആയിരത്തിലേറെ പേര്‍ ഓരോദിവസവും ബ്ലോഗ് സന്ദര്‍ശിക്കുന്നുണ്ട്.

No comments:

Post a Comment