ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവബ്ലോഗ് ഇതിനകം 8000 ലധികം പേര്‍ സന്ദര്‍ശിച്ചിരിക്കുന്നു.ബ്ലോഗ് വന്‍ വിജയകരമാക്കിത്തീര്‍ത്ത നിങ്ങളോരോരുത്തര്‍ക്കും മീഡിയ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു,കണ്‍വീനര്‍,എം.വി.ജയദീപ്
അഞ്ച് ദിവസങ്ങൾ നീണ്ടുനിന്ന കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, എല്‍.പി വിഭാഗത്തില്‍ 51 പോയിന്റുമായി എഎൽപിഎസ് തങ്കയവും,യു.പി.വിഭാഗത്തില്‍ 76 പോയിന്റുമായി എയുപിഎസ് ഉദിനൂര്‍ സെന്‍ട്രലും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 144 പോയിന്റുമായി ഉദിനൂർ ജി.എച്ച്.എസ്.എസും,ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 156 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്തും കിരീടം ചൂടി. യു.പി.വിഭാഗം സംസ്കൃതോത്സവത്തിൽ 69 പോയിന്റുമായി ജി.യു.പി.എസ്. നാലിലാംകണ്ടവും,ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റുമായി എംകെഎസ്എച്ച്എസ് കുട്ടമത്തും ജേതാക്കളായി. അറബി എൽപി വിഭാഗത്തിൽ 45 പോയിന്റുമായി എഎൽപിഎസ് തങ്കയവും ,അറബി യു.പി. വിഭാഗത്തിൽ 59 പോയിന്റുമായി സെന്റ് പോൾസ് എയുപിഎസ് തൃക്കരിപ്പൂരും, അറബി ഹൈസ്കൂള്‍ വിഭാഗത്തിൽ 82 പോയിന്റുമായി എംആർവിഎച്ച്എസ് പടന്നയും വിജയികളായി. അഭിനന്ദനങ്ങൾ.       കലോത്സവം വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും നന്ദി..... 

widgets

Thursday 21 November 2013

കലോത്സവം അവസാന മണിക്കൂറുകളിലേക്ക്;വേദികളിൽ ജനപ്രവാഹം


ചെറുവത്തൂർ: കുട്ടമത്ത് ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ കലാവസന്തം പെയ്തിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. കുട്ടികളുടെ കലാപ്രകടനങ്ങൾക്ക് കൂട്ടിരിക്കാൻ വേദികളിലേക്ക് ആസ്വാദകപ്രവാഹം. കലോത്സവത്തിലെ ഗ്ലാമർ ഇനങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി  എന്നിവ വേദികളിൽ നിറഞ്ഞാടിയപ്പോൾ ആസ്വാദകമനസ്സുകളിൽ അത് കുളിർമഴയായി പെയ്തിറങ്ങി. വേദി രണ്ടിൽ ശുദ്ധസംഗീതത്തിന്റെ മധുരിമ നിറച്ച് ശാസ്ത്രീയ സംഗീതവും, വേദി മൂന്നിൽ  ലളിതഗാനത്തിന്റെ ആലാപന സൌകുമാര്യവും നിറഞ്ഞു. വേദി രണ്ടിൽ ഇപ്പോൾ സംഘനൃത്തത്തിന്റെ ചടുലചുവടുകളാണ് നിറയുന്നത്.വേദി നാലിൽ ഏറെ ആകർഷകമായ മൂകാഭിനയ മത്സരം നാല് മണിക്ക് ആരംഭിക്കും 













No comments:

Post a Comment