ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവബ്ലോഗ് ഇതിനകം 8000 ലധികം പേര്‍ സന്ദര്‍ശിച്ചിരിക്കുന്നു.ബ്ലോഗ് വന്‍ വിജയകരമാക്കിത്തീര്‍ത്ത നിങ്ങളോരോരുത്തര്‍ക്കും മീഡിയ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു,കണ്‍വീനര്‍,എം.വി.ജയദീപ്
അഞ്ച് ദിവസങ്ങൾ നീണ്ടുനിന്ന കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, എല്‍.പി വിഭാഗത്തില്‍ 51 പോയിന്റുമായി എഎൽപിഎസ് തങ്കയവും,യു.പി.വിഭാഗത്തില്‍ 76 പോയിന്റുമായി എയുപിഎസ് ഉദിനൂര്‍ സെന്‍ട്രലും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 144 പോയിന്റുമായി ഉദിനൂർ ജി.എച്ച്.എസ്.എസും,ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 156 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്തും കിരീടം ചൂടി. യു.പി.വിഭാഗം സംസ്കൃതോത്സവത്തിൽ 69 പോയിന്റുമായി ജി.യു.പി.എസ്. നാലിലാംകണ്ടവും,ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റുമായി എംകെഎസ്എച്ച്എസ് കുട്ടമത്തും ജേതാക്കളായി. അറബി എൽപി വിഭാഗത്തിൽ 45 പോയിന്റുമായി എഎൽപിഎസ് തങ്കയവും ,അറബി യു.പി. വിഭാഗത്തിൽ 59 പോയിന്റുമായി സെന്റ് പോൾസ് എയുപിഎസ് തൃക്കരിപ്പൂരും, അറബി ഹൈസ്കൂള്‍ വിഭാഗത്തിൽ 82 പോയിന്റുമായി എംആർവിഎച്ച്എസ് പടന്നയും വിജയികളായി. അഭിനന്ദനങ്ങൾ.       കലോത്സവം വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും നന്ദി..... 

widgets

Thursday 21 November 2013

കലവറയിലെ കൂട്ടായ്മകള്‍


 കലോത്സവ നഗരിയിലെത്തുന്ന പതിനായിരങ്ങള്‍ക്ക് ഭക്ഷണം വിളമ്പി ചെറുവത്തൂരിന്റെ കൂട്ടായ്മ. കുടുംബശ്രീ, പുരുഷ സംഘം യൂണിറ്റുകളും പ്രദേശത്തെ ക്ലബ്  പ്രവര്‍ത്തകരും കലവറയില്‍ കൈമെയ് മറന്ന് സജീവമാണ്. മാധവന്‍  നമ്പൂതിരിയുടെ രുചിക്കൂട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം യാതൊരു പരാതിക്കും ഇടനല്‍കാതെയാണ് ഇവര്‍ വിളമ്പി നല്‍കുന്നത്. സ്ത്രീകളും യുവാക്കളുമടങ്ങുന്ന സംഘം പാത്രങ്ങള്‍ മെഴുകുന്നതിനും
ശുചീകരണത്തിലും സക്രിയരാവുകയാണ്. ഉപജില്ലാ കലോത്സവത്തിന്റെ വിജയത്തിനായി ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്നാണ് പൊതിവിലുള്ള വിലയിരുത്തല്‍. ആവശ്യക്കാര്‍ക്ക് ദാഹജലമെത്തിക്കുന്നതിലും ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. കലവറയുടെ പ്രവര്‍ത്തനങ്ങള്‍ സ്വയം നിയന്ത്രണമേറ്റെടുത്താണ് ഈ കൂട്ടായ്മയുടെ സേവനം






No comments:

Post a Comment