ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവബ്ലോഗ് ഇതിനകം 8000 ലധികം പേര്‍ സന്ദര്‍ശിച്ചിരിക്കുന്നു.ബ്ലോഗ് വന്‍ വിജയകരമാക്കിത്തീര്‍ത്ത നിങ്ങളോരോരുത്തര്‍ക്കും മീഡിയ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു,കണ്‍വീനര്‍,എം.വി.ജയദീപ്
അഞ്ച് ദിവസങ്ങൾ നീണ്ടുനിന്ന കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, എല്‍.പി വിഭാഗത്തില്‍ 51 പോയിന്റുമായി എഎൽപിഎസ് തങ്കയവും,യു.പി.വിഭാഗത്തില്‍ 76 പോയിന്റുമായി എയുപിഎസ് ഉദിനൂര്‍ സെന്‍ട്രലും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 144 പോയിന്റുമായി ഉദിനൂർ ജി.എച്ച്.എസ്.എസും,ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 156 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്തും കിരീടം ചൂടി. യു.പി.വിഭാഗം സംസ്കൃതോത്സവത്തിൽ 69 പോയിന്റുമായി ജി.യു.പി.എസ്. നാലിലാംകണ്ടവും,ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റുമായി എംകെഎസ്എച്ച്എസ് കുട്ടമത്തും ജേതാക്കളായി. അറബി എൽപി വിഭാഗത്തിൽ 45 പോയിന്റുമായി എഎൽപിഎസ് തങ്കയവും ,അറബി യു.പി. വിഭാഗത്തിൽ 59 പോയിന്റുമായി സെന്റ് പോൾസ് എയുപിഎസ് തൃക്കരിപ്പൂരും, അറബി ഹൈസ്കൂള്‍ വിഭാഗത്തിൽ 82 പോയിന്റുമായി എംആർവിഎച്ച്എസ് പടന്നയും വിജയികളായി. അഭിനന്ദനങ്ങൾ.       കലോത്സവം വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും നന്ദി..... 

widgets

Thursday 21 November 2013

പ്രായത്തെ പിന്നിലാക്കി നാരായണേട്ടന്‍ ഇന്നും ദാഹമകറ്റുന്നൂ....


ചെറുവത്തൂര്‍: നിറം കലര്‍ന്ന വെള്ളങ്ങള്‍ വിപണിയില്‍ സുലഭമെങ്കിലും, കുട്ടമത്ത്  കുന്നിന്‍ ചെരുവിലെ കടയിലിരുന്ന്  നാരായണേട്ടന്‍ എന്ന എണ്‍പത്തിമൂന്നുകാരന്‍ നല്‍കുന്ന സംഭാരത്തിന് ഇന്നും ആവശ്യക്കാര്‍ ഏറെയാണ്‌.കുട്ടമത്ത് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ആദ്യ ബാച്ച് മുതലിങ്ങോട്ട്‌ പഠിച്ചിറങ്ങിയ ആയിരങ്ങളുടെ നാവിന്‍ തുമ്പില്‍ ഇന്നും  മണ്‍കലത്തിന്റെ കുളിര്‍മയില്‍ ഇദ്ദേഹം നല്‍കുന്ന  ദാഹശമനിയുടെ രുചി നിറയുന്നുണ്ട്.  വിദ്യാലയ കവാടത്തോട് ചേര്‍ന്ന ഓടുമേഞ്ഞ കടയിലിരുന്ന്  വാര്‍ധക്യത്തെ തോല്‍പിച്ച് നാരായണേട്ടന്‍ ഇന്നും ദാഹമകറ്റുന്നു.തങ്ങള്‍ പഠിച്ച തങ്ങളുടെ മക്കളും, പേരമക്കളും പഠിക്കുന്ന വിദ്യാലയത്തിലേക്ക് വിരുന്നെത്തിയ ഉപജില്ലാ കലോത്സവത്തിനെത്തുന്ന നിരവധിപേര്‍ ഒരിക്കല്‍ കൂടി ആ രുചിയറിയാന്‍ ഇദ്ദേഹത്തിന്റെ കടയിലേക്കെത്തുന്നു. പഴയ ഓര്‍മ്മകള്‍ അയവിറക്കുന്നു .   കുട്ടമത്തെ കുന്നില്‍ കനലെരിയുമ്പോള്‍ കുടിനീരുമായി നേരം പുലരുമ്പോള്‍ തന്നെ ഈ എന്‍പത്തിമൂന്ന്കാരന്‍ തന്റെ പഴയ പീടികയില്‍ സംഭാരവുമായി സജീവമാകും. വിലക്കയറ്റം ബാധിക്കില്ല എന്നുള്ളതാണ് ഈ കുടിവെള്ളത്തിന്റെ പ്രത്യേകത. വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ദ്ധിപ്പിച്ച ഒരു രൂപക്കാണ് ഇപ്പോഴും സംഭാരം നല്‍കി വരുന്നത്. കുട്ടമത്ത്  ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ നാരായണേട്ടന്‍ കച്ചവടം ആരംഭിച്ചിരുന്നു. ലാഭം എന്നതിലപ്പുറം സന്തോഷം ചാലിച്ച് നല്‍കുന്ന ദാഹശമനി നല്‍കുന്നത് മനസിന് സന്തോഷം പകരുന്നതാണെന്ന് നാരായണേട്ടന്‍ പറയുന്നു . പ്രത്യേകം കൂട്ടൊരുക്കിയാണ് സംഭാരം തയ്യാറാക്കുന്നത്. പത്‌നി സരസ്വതിയുടെ കൈസഹായം വാര്‍ധക്യത്തിലെ തളര്‍ച്ചയകറ്റാനും ഉര്‍ജം പകരാനും കൂട്ടായി ഒപ്പമുണ്ട്. 

തയ്യാറാക്കിയത് : വിനയന്‍ പിലിക്കോട്

No comments:

Post a Comment