ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവബ്ലോഗ് ഇതിനകം 8000 ലധികം പേര്‍ സന്ദര്‍ശിച്ചിരിക്കുന്നു.ബ്ലോഗ് വന്‍ വിജയകരമാക്കിത്തീര്‍ത്ത നിങ്ങളോരോരുത്തര്‍ക്കും മീഡിയ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു,കണ്‍വീനര്‍,എം.വി.ജയദീപ്
അഞ്ച് ദിവസങ്ങൾ നീണ്ടുനിന്ന കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, എല്‍.പി വിഭാഗത്തില്‍ 51 പോയിന്റുമായി എഎൽപിഎസ് തങ്കയവും,യു.പി.വിഭാഗത്തില്‍ 76 പോയിന്റുമായി എയുപിഎസ് ഉദിനൂര്‍ സെന്‍ട്രലും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 144 പോയിന്റുമായി ഉദിനൂർ ജി.എച്ച്.എസ്.എസും,ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 156 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്തും കിരീടം ചൂടി. യു.പി.വിഭാഗം സംസ്കൃതോത്സവത്തിൽ 69 പോയിന്റുമായി ജി.യു.പി.എസ്. നാലിലാംകണ്ടവും,ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റുമായി എംകെഎസ്എച്ച്എസ് കുട്ടമത്തും ജേതാക്കളായി. അറബി എൽപി വിഭാഗത്തിൽ 45 പോയിന്റുമായി എഎൽപിഎസ് തങ്കയവും ,അറബി യു.പി. വിഭാഗത്തിൽ 59 പോയിന്റുമായി സെന്റ് പോൾസ് എയുപിഎസ് തൃക്കരിപ്പൂരും, അറബി ഹൈസ്കൂള്‍ വിഭാഗത്തിൽ 82 പോയിന്റുമായി എംആർവിഎച്ച്എസ് പടന്നയും വിജയികളായി. അഭിനന്ദനങ്ങൾ.       കലോത്സവം വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും നന്ദി..... 

widgets

Thursday 21 November 2013

കലോത്സവത്തിന് ഇന്ന് തിരശീല വീഴും;കുട്ടമത്തും, പിലിക്കോടും മുന്നില്‍

  

 ചെറുവത്തൂര്‍:  കുട്ടമത്ത് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിനെ  കലകളുടെ നിറച്ചാര്‍ത്തണിയിച്ച  ചെറുവത്തൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം .  ഏഴ് വേദികളിലായി എല്‍ പി തലം തൊട്ട്  ഹയര്‍സെക്കണ്ടറി തലം വരെയുള്ള പ്രതിഭകള്‍ തങ്ങളുടെ കലാമികവുകള്‍ കാഴ്ചവയ്ക്കുമ്പോള്‍ കലോത്സവ നഗരിയിലേക്ക് ആസ്വാദ പ്രവാഹമാണ്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 76 ല്‍ 63        ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 121പോയന്റുമായി ആതിഥേയര്‍ മുന്നില്‍. 112 പോയന്റുമായി ജി എഫ് വി എച്ച് എസ് എസ് ചെരുവത്തൂരാണ് രണ്ടാമത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 12ഇനങ്ങളാണ് ഇനി പൂര്‍ത്തിയാകേണ്ടത്. ഈ വിഭാഗത്തില്‍ 124പോയന്റുമായി ജി എച്ച് എച്ച് എസ് എസ് പിലിക്കോട് ഒന്നാം സ്ഥാനത്തും,117 പോയന്റുമായി ഉദിനൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. യു പി വിഭാഗത്തില്‍ 51പോയന്റുമായി ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി എസ് ആണ് മുന്നില്‍, 48 പോയന്റുമായി സെന്റ്‌ പോള്‍സ് എ യു പി എസ് തൃക്കരിപ്പൂര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഈ വിഭാഗത്തില്‍ എട്ട് ഇനങ്ങളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. എല്‍ പി വിഭാഗത്തില്‍ 41പോയന്റുമായി ഉദിനൂര്‍ സെന്‍ട്രല്‍ എ യു എസും, തങ്കയം എ എല്‍ പി എസും മുന്നിട്ടു നില്‍ക്കുന്നു. 39 പോയന്റുമായി സെന്റ്‌ പോള്‍സ് എ യു പി എസ് തൃക്കരിപ്പൂര്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. എല്‍ പി വിഭാഗത്തില്‍ 6 ഇനങ്ങളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്



No comments:

Post a Comment