ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവബ്ലോഗ് ഇതിനകം 8000 ലധികം പേര്‍ സന്ദര്‍ശിച്ചിരിക്കുന്നു.ബ്ലോഗ് വന്‍ വിജയകരമാക്കിത്തീര്‍ത്ത നിങ്ങളോരോരുത്തര്‍ക്കും മീഡിയ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു,കണ്‍വീനര്‍,എം.വി.ജയദീപ്
അഞ്ച് ദിവസങ്ങൾ നീണ്ടുനിന്ന കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, എല്‍.പി വിഭാഗത്തില്‍ 51 പോയിന്റുമായി എഎൽപിഎസ് തങ്കയവും,യു.പി.വിഭാഗത്തില്‍ 76 പോയിന്റുമായി എയുപിഎസ് ഉദിനൂര്‍ സെന്‍ട്രലും,ഹൈസ്കൂള്‍ വിഭാഗത്തില്‍ 144 പോയിന്റുമായി ഉദിനൂർ ജി.എച്ച്.എസ്.എസും,ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 156 പോയിന്റുമായി ജി.എച്ച്.എസ്.എസ് കുട്ടമത്തും കിരീടം ചൂടി. യു.പി.വിഭാഗം സംസ്കൃതോത്സവത്തിൽ 69 പോയിന്റുമായി ജി.യു.പി.എസ്. നാലിലാംകണ്ടവും,ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തിൽ 90 പോയിന്റുമായി എംകെഎസ്എച്ച്എസ് കുട്ടമത്തും ജേതാക്കളായി. അറബി എൽപി വിഭാഗത്തിൽ 45 പോയിന്റുമായി എഎൽപിഎസ് തങ്കയവും ,അറബി യു.പി. വിഭാഗത്തിൽ 59 പോയിന്റുമായി സെന്റ് പോൾസ് എയുപിഎസ് തൃക്കരിപ്പൂരും, അറബി ഹൈസ്കൂള്‍ വിഭാഗത്തിൽ 82 പോയിന്റുമായി എംആർവിഎച്ച്എസ് പടന്നയും വിജയികളായി. അഭിനന്ദനങ്ങൾ.       കലോത്സവം വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും നന്ദി..... 

widgets

Wednesday 20 November 2013

കലോത്സവത്തിൽ നിറസാന്നിധ്യമായി എൻ.എസ്.എസ്

കലോത്സവത്തിൽ നിറസാന്നിധ്യമായി എൻ.എസ്.എസ്.
ചെറുവത്തൂർ:ഉപജില്ലാകലോത്സവ നഗരിയിലെ നിറസാന്നിധ്യമായി ജി.എച്ച്.എസ്.എസ്. കുട്ടമത്തിലെ എൻ.എസ്.എസ് വളണ്ടിയർമാർ. കലോത്സവം ആരംഭിക്കുന്നതിനു ദിവസങ്ങൾക്കുമുൻപ്തന്നെ സ്കൂളിന്റെ മുഖഛായ മാറ്റുന്നതിൽ ഇവർ വഹിച്ച പങ്ക് ചെറുതല്ല. ക്യാമ്പസ് ശുചീകരണത്തിലും മനോഹരമാക്കുന്നതിലും ഇവരുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ഏഴു വേദികൾ സജ്ജീകരിക്കുന്നതിലും പരിപാടികളുടെ സമയബന്ധിതമായ നടത്തിപ്പിലും ഭക്ഷണപ്പുരയിലും തുടങ്ങി കലോത്സവനഗരിയുടെ മുക്കിലും മൂലയിലും ഇവർ കർമ്മനിരതരാണ്. ദിവസങ്ങൽക്ക് മുമ്പേ സ്കൂളിൽ ശാസ്ത്രീയമായി തയ്യാറാക്കിയ സോപ്പും, ലോഷനും കലോത്സവനഗരിയിൽ വിപണനം നടത്തി എൻ.എസ്.എസ്. പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനസമാഹരണവും വള ണ്ടിയർമാർ നടത്തുന്നുണ്ട്. എൻ.എസ്.എസ് പ്രവർത്തനങ്ങൾക്ക് കോർഡിനേറ്റർ ഡോ.ടി.ഗീതയാണ് ചുക്കാൻ പിടിക്കുന്നത്.
 

1 comment: